Obituary
ആംബുലൻസിനെ സ്കൂട്ടറിൽ അനുഗമിച്ച യുവാവ് അപകടത്തിൽ മരിച്ചു
യുവാവിനെ റോഡിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു

മേപ്പാടി | മേപ്പാടി പാലവയലില്‍ ആംബുലന്‍സിനെ അനുഗമിക്കുകയായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. പുളിയാര്‍മല കളപ്പുരയ്ക്കല്‍ എം എസ് വിഷ്ണു (22) ആണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു അപകടം. ബന്ധുവിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
റോഡില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ട യാത്രക്കാർ വിഷ്ണുവിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
---- facebook comment plugin here -----