Connect with us

Eranakulam

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

വീട്ടിലെ മാമോദീസ ചടങ്ങിനിടെ രണ്ട് കൂട്ടർ തമ്മിൽ സംഘർഷമുണ്ടാകുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.

Published

|

Last Updated

കൊച്ചി | പള്ളുരുത്തിയിൽ കുത്തേറ്റ് യുവാവ് മരിച്ചു. പള്ളുരുത്തി സ്വദേശി അനിൽകുമാർ (32) ആണ് മരിച്ചത്. ഒരാളെ കസ്റ്റഡിയിലെടുത്തു.

വീട്ടിലെ മാമോദീസ ചടങ്ങിനിടെ രണ്ട് കൂട്ടർ തമ്മിൽ സംഘർഷമുണ്ടാകുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട അനില്‍കുമാറും മാമോദീസ ചടങ്ങ് നടത്തിയ കുട്ടിയുടെ അമ്മയുടെ സഹാദരന്‍ ജിതിനും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും രണ്ട് സംഘങ്ങളായി തിരിഞ്ഞ് അടികൂടുകയും പിന്നീട് വീട്ടില്‍ നിന്ന് പിരിഞ്ഞ് പോവുകയുമായിരുന്നു.

തുടര്‍ന്ന് സമീപത്തെ പഞ്ചായത്ത് ഓഫീസിന് സമീപം ഇവര്‍ വീണ്ടും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ അനില്‍കുമാറിന്റെ കാലിന് കുത്തേല്‍ക്കുകയും ഞരമ്പ് മുറിയുകയുമായിരുന്നു. രക്തം വാർന്നാണ് മരിച്ചത്.