Kerala
മദ്യപിച്ചുള്ള തര്‍ക്കത്തിനിടെ അമ്മാവന്‍ ഉലക്ക കൊണ്ടടിച്ച യുവാവ് മരിച്ചു
ഇരുവരും രാത്രി മദ്യപിച്ചെത്തി ദിവസവും വഴക്കുണ്ടാവാറുണ്ടായിരുന്നു

കൊല്ലം | തൃക്കരുവയില്‍ മദ്യപിച്ചുള്ള തര്‍ക്കത്തിനിടെ അമ്മാവന്‍ ഉലക്ക കൊണ്ടടിച്ച യുവാവ് മരിച്ചു. തൃക്കരുവ മണലിക്കട വാര്‍ഡില്‍ വാടകക്കു താമസിക്കുന്ന ബിനു (38) ആണ് മരിച്ചത്. സംഭവത്തില്‍ കരുവ സ്വദേശിയായ അമ്മാവന്‍ വിജയകുമാറി(48)നെ അഞ്ചാലുംമൂടി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
ബിനുവും അമ്മാവന്‍ വിജയകുമാറും ഒരുമിച്ചായിരുന്നു താമസം. ബിനു പെയിന്റിങ് തൊഴിലാളിയാണ്. ഇരുവരും രാത്രി മദ്യപിച്ചെത്തി ദിവസവും വഴക്കുണ്ടാവാറുണ്ടായിരുന്നു. ശനിയാഴ്ച ജോലികഴിഞ്ഞെത്തിയ ഇരുവരും തമ്മില്‍ തര്‍ക്കവും അടിപിടിയുമുണ്ടായി.വാക്കേറ്റത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഉലക്കയെടുത്ത് വിജയകുമാര്‍ ബിനുവിന്റെ തലക്കടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ബിനുവിനെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല