Connect with us

Kerala

തിരുവനന്തപുരത്ത് സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കേസിലെ പ്രതി ബിനു (50) ആശുപത്രിയില്‍ ചികിത്സയിലാണ്. പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ബിനുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ജി. സരിത (46) എന്ന സ്ത്രീ ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും സരിത പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കേസിലെ പ്രതി ബിനു (50) ആശുപത്രിയില്‍ ചികിത്സയിലാണ്. പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ബിനുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി മേലെ കുണ്ടയത്തുള്ള വീട്ടിലെത്തി സരിതയെ പ്രതി വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. അതിനിടെ ബിനു കയ്യില്‍ കരുതിയിരുന്ന പെട്രോളെടുത്ത് സരിതയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ സരിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കന്നാസില്‍ 5 ലിറ്റര്‍ പെട്രോളുമായിട്ടാണ് ബിനു എത്തിയതെന്നാണ് വിവരം. സരിതയെ പെട്രോളൊഴിച്ച് തീ കൊളുത്തിയപ്പോള്‍ ബിനുവിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു. തുടര്‍ന്ന് ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി. അഗ്‌നിശമനസേന എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

 

 

 

---- facebook comment plugin here -----