Connect with us

Kerala

കക്കയം തലയാട് റോഡില്‍ മരം കടപുഴകിവീണു;തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സ്കൂട്ടർ യാത്രക്കാരി

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വാര്‍ഡുകള്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ലാലി

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് കക്കയം തലയാട് റോഡില്‍ മരം കടപുഴകി വീണു.ബൈക്ക് യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.പനങ്ങാട് പഞ്ചായത്തംഗം ലാലി രാജുവാണ് രക്ഷപ്പെട്ടത്. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വാര്‍ഡുകള്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ലാലി.

പ്രദേശത്ത് രാവിലെ മുതല്‍ നിലനില്‍ക്കുന്ന ശക്തമായ മഴയിലും കാറ്റിലും റോഡരികിലുണ്ടായിരുന്ന മരം പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. മറുവശത്ത് നിന്ന് സ്‌കൂട്ടറില്‍ വരുന്ന ലാലിയെ സമീപത്തുണ്ടായിരുന്ന പ്രദേശവാസികള്‍ ശബ്ദമുണ്ടാക്കി നിര്‍ത്തിച്ചതിനാല്‍ അപകടം ഒഴിവായി.

ആളുകള്‍ ശബ്ദമുണ്ടാക്കിയതു കൊണ്ടുമാത്രമാണ് വണ്ടി നിര്‍ത്തിയതെന്നും വലിയൊരപടമാണ് ഒഴിവായതെന്നും ലാലി പ്രതികരിച്ചു.സംഭവത്തിന്‍റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

Latest