Connect with us

Kerala

കോഴിക്കൂട്ടിലെ വലയില്‍ കുടുങ്ങിയ പുലി ചത്തു

പൂവത്താണി സ്വദേശി ഫിലിപ്പിന്റെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്.

Published

|

Last Updated

പാലക്കാട് | പാലക്കാട് മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു. കൂട്ടിലെ കമ്പി വലയില്‍ പുലിയുടെ കൈ കുരുങ്ങുകയായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് പുലി കൂട്ടിനകത്ത് പെട്ടത്. കോട്ടോപ്പാടം പഞ്ചായത്തിലെ പൂവത്താണി സ്വദേശി കുന്തിപ്പാടം ഫിലിപ്പിന്റെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലി ചത്തതായി വനം വകുപ്പ് സ്ഥിരീകരിച്ചു. ആറ് മണിക്കൂറോളമാണ് പുലി കൂട്ടില്‍ കുടുങ്ങിക്കിടന്നത്. രക്ഷപ്പെടാന്‍ പുലി ആവുന്നത്ര ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു.

കോഴികള്‍ ബഹളമുണ്ടാക്കുന്നത് കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. വിവരമറിഞ്ഞ് പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുലിയെ മയക്കുവെടി വെക്കാന്‍ മുത്തങ്ങയില്‍ നിന്ന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടെങ്കിലും ഇതിനിടയില്‍ പുലി ചാവുകയായിരുന്നു.

ജഡം മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം ഉടന്‍ നടക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

---- facebook comment plugin here -----

Latest