Kerala
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന ഹോളോ ബ്രിക്‌സ് മതില്‍ പൊടുന്നനേ ഇടിഞ്ഞു വീഴുകയായിരുന്നു

മലപ്പുറം | വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞു വീണു മൂന്നു വയസുകാരന് ദാരുണാന്ത്യം.താനൂര്‍ കാരാട് പഴയവളപ്പില്‍ ഫസലു-അഫ്‌നി ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ ഇശല്‍ ആണ് മരിച്ചത്. രാവിലെയാണ് സംഭവം.
മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന ഹോളോ ബ്രിക്‌സ് മതില്‍ പൊടുന്നനേ ഇടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിവന്ന വീട്ടുകാരും സമീപവാസികളും ചേര്‍ന്നു കുഞ്ഞിനെ പുറത്തെടുത്ത് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ദമ്പതികളുടെ രണ്ടുമക്കളില്‍ രണ്ടാമത്തെയാളാണ് ഫര്‍സീന്‍.
---- facebook comment plugin here -----