Connect with us

Kerala

കോട്ടയത്ത് സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ച് ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് പെണ്‍കുട്ടി പ്രധാന ബോട്ടുജെട്ടിയിലേക്ക് പോകാനായി വള്ളത്തില്‍ എത്തിയത്

Published

|

Last Updated

കോട്ടയം |  കോട്ടയം അയ്മനത്ത് സര്‍വീസ് ബോട്ട് ഇടിച്ചതിനെ തുടര്‍ന്ന് വള്ളത്തില്‍ നിന്നും വീണ് ഒഴുക്കില്‍പ്പെട്ട ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കുടവച്ചൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനശ്വരയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു സംഭവം

.അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് പെണ്‍കുട്ടി പ്രധാന ബോട്ടുജെട്ടിയിലേക്ക് പോകാനായി വള്ളത്തില്‍് എത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം അപ്പോള്‍ അതുവഴി വന്ന സര്‍വീസ് ബോട്ടിന് മുന്നില്‍പ്പെട്ടു. തടിവള്ളത്തിന്റെ മധ്യഭാഗത്തായി ബോട്ട് ഇടിക്കുകയായിരുന്നു.ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിനി വെള്ളത്തില്‍ വീണു. അമ്മയും സഹോദരിയും അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മ കുട്ടിയുടെ കൈ പിടിക്കാന്‍ ശ്രമിച്ചെങ്കിലും വഴുതി പോകുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ഫയര്‍ഫോഴ്സ് സംഘം മൂന്നുമണിക്കൂറോളം തിരച്ചില്‍ നടത്തിയശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

Latest