Connect with us

Kerala

താലൂക്ക്തല അദാലത്തില്‍ പരാതി നല്‍കാന്‍ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി

ഐടി വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | താലൂക്ക് തല അദാലത്തില്‍ പരാതി നല്‍കാന്‍ ഇനിമുതല്‍ സര്‍വീസ് ചാര്‍ജ് നല്‍കണം.  20 രൂപയാണ് സര്‍വീസ് ചാര്‍ജായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ അപേക്ഷ സ്‌കാന്‍ ചെയ്യാനും പ്രിന്റ് എടുക്കാനും ഓരോ പേപ്പറിനും മൂന്ന് രൂപ അധികമായി നല്‍കുകയും വേണം.താലൂക്ക് കേന്ദ്രത്തില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുന്‍പ് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കണം.

ഇതില്‍ അക്ഷയ കേന്ദ്രങ്ങള്‍ക്കുണ്ടാകുന്ന ചിലവ് ചൂണ്ടിക്കാണിച്ച് അക്ഷയ ഡയറക്ടര്‍ സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് പരാതിക്കാരില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ഐടി വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയിരിക്കുന്നത്. തീര്‍പ്പാകാതെ കിടക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് പരാതി പരിഹാര അദാലത്ത് നടത്തുന്നത്. ഈ മാസവും അടുത്ത മാസവുമായാണ് സംസ്ഥാനത്തുടനീളം അദാലത്തുകള്‍ നടത്തുന്നത്.