Connect with us

msf leader against leage

ടി സിദ്ദീഖിനെ തോല്‍പ്പിക്കാന്‍ ലീഗിലെ ഒരു വിഭാഗം ശ്രമിച്ചു; ആരോപണവുമായി എം എസ് എഫ് നേതാവ്

ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രഹസ്യ യോഗം ചേരുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്തു

Published

|

Last Updated

കല്‍പ്പറ്റ | കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി സിദ്ദീഖിനെ കല്‍പ്പറ്റയില്‍ തോല്‍പ്പിക്കാന്‍ ലീഗിലെ ഒരു വിഭാഗം ശ്രമിച്ചതായി ആരോപണം. പാര്‍ട്ടി ജില്ലാ സെക്രട്ടറി യഹിയ ഖാന്റെ നേതൃത്വത്തിലാണ് ഇത്തരം ഒരു നീക്കം നടന്നതെന്ന ഗുരുതര ആരോപണം ഉന്നയിച്ച് എം എസ് എഫ് മുന്‍ സംസ്ഥാന നേതവ് രംഗത്തെത്തി. പ്രളയ ഫണ്ട് തട്ടിയത് അടക്കമുള്ള ജില്ലാ മുസ്ലിം ലീഗ് നേതാക്കളുടെ നിരവധി തട്ടിപ്പ് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന എം എസ് എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലാണ് പുതിയ ആരോപണവും ഉന്നയിച്ചിരിക്കുന്നത്. സിദ്ദീഖിനെ തോല്‍പ്പിക്കാന്‍ ജില്ലാ ലീഗ് നേതാക്കള്‍ പണം വാഗ്ദാനം ചെയ്തതായാണ് ഷൈജല്‍ ആരോപിക്കുന്നത്.

ടി സിദ്ദിഖിനെ കല്‍പറ്റയില്‍ തോല്‍പ്പിക്കാന്‍ യഹിയ ഖാന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം രഹസ്യയോഗം ചേര്‍ന്നു. ജില്ലയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. യു ഡി എഫ് ശക്തികേന്ദ്രമായ മൂപൈനാട് ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ ഉണ്ടായ കനത്ത വോട്ടുചോര്‍ച്ചക്ക് പിന്നില്‍ ഈ ഇടപെടലാണ്.

വയനാട് ലീഗ് നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പ്രളയ ഫണ്ട് തട്ടിപ്പിലും ഷൈജല്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. പ്രളയപുനരധിവാസത്തിനായി ഒരു കോടിയിലധികം രൂപ പിരിച്ചെങ്കിലും ആര്‍ക്കും ഒരു വീട് പോലും നിര്‍മിച്ച് നല്‍കിയിട്ടില്ലെന്നും ഷൈജല്‍ ആരോപിക്കുന്നു. എന്നാല്‍ ലീഗ് ഓഫീസില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്, ഷൈജലിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായും വയനാട് ജില്ലാ മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കി.