Connect with us

Kerala

തൃശൂരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൊല്ലം സ്വദേശി ഗീതു കൃഷ്ണന്‍(33) ആണ് മരിച്ചത്.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം സ്വദേശി ഗീതു കൃഷ്ണന്‍(33) ആണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജീവനൊടുക്കിയതെന്ന് സൂചനയുളളതായി പോലീസ് വ്യക്തമാക്കി.

റെസ്റ്റ് റൂമിനോട് ചേര്‍ന്നുള്ള മെസ് ഹാളിലാണ് പുലര്‍ച്ചെ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

 

Latest