National
മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീ പിടിച്ചു; യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം
ഓട്ടോ റോഡ് ഡിവൈഡറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീ പിടിച്ചത്.
താനെ| മഹാരാഷ്ട്രയിലെ താനെയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീ പിടിച്ച് യാത്രക്കാരി മരിച്ചു. ഓട്ടോ റോഡ് ഡിവൈഡറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെ ഘോഡ്ബന്ദര്‍ റോഡിലാണ് സംഭവം.
അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.താനെ നഗരത്തില്‍ നിന്ന് ഭയന്ദറിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയും തീപിടിക്കുകയുമായിരുന്നുവെന്ന് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ റീജിയണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്‍ മേധാവി അവിനാഷ് സാവന്ത് പറഞ്ഞു.
യാത്രക്കാരി വാഹനത്തിലുള്ളില്‍ കുടുങ്ങിയതുകൊണ്ട് രക്ഷപ്പെടുത്താനായില്ല. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവര്‍ രാജേഷ് കുമാറിന് (45) ഗുരുതരമായി പൊള്ളലേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
---- facebook comment plugin here -----