Kerala
കണ്ണൂരില്‍ ട്രെയിന്‍ തട്ടി ഒന്‍പത് വയസുകാരന്‍ മരിച്ചു
പാളത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടയായിരുന്നു അപകടം.
കണ്ണൂര്‍ | പാപ്പിനിശ്ശേരിയില്‍ സഹോദരന് മുന്നില്‍ ഗുഡ്‌സ് ട്രെയിന്‍ തട്ടി ഒന്‍പത് വയസുകാരന്‍ മരിച്ചു. ജഷീറിന്റെ മകന്‍ പിപി മുഹമ്മദ് ഷിനാസ് ആണ് മരിച്ചത്. പാളത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടയായിരുന്നു അപകടം.
മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് കുട്ടിയെ തട്ടിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
---- facebook comment plugin here -----