Kerala
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി ഉപദ്രവിച്ചു; പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍
ആക്രി സാധനങ്ങള്‍ പെറുക്കാനെത്തിയ യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

ആലപ്പുഴ | ചേര്‍ത്തലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി ഉപദ്രവിച്ച സംഭവത്തില്‍ അതിഥി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശി ഷമീം (28) ആണ് അറസ്റ്റിലായത്.
ആക്രി സാധനങ്ങള്‍ പെറുക്കാനെത്തിയ യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. തെളിവെടുപ്പുകള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അര്‍ത്തുങ്കല്‍ എസ് എച്ച് ഒ. പി ജി മധു, എസ് ഐമാരായ രാധാകൃഷ്ണന്‍, രജിമോന്‍, എ എസ്ഐമാരായ വീനസ്, ഉത്തമന്‍, എസ് സി പി ഒമാരായ ശശികുമാര്‍, ബൈജു, ശ്രീവിദ്യ, മനു, സജീഷ്, അപര്‍ണ, പ്രവീഷ്, അരുണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
---- facebook comment plugin here -----