Kerala
കൊളത്തൂരില്‍ മധ്യവയസ്‌കന് സൂര്യാതപമേറ്റു
കൊളത്തൂര്‍ മൂര്‍ക്കനാട് റോഡ് സ്വദേശി കൊട്ടാരപ്പറമ്പില്‍ കെ പി അബ്ദുല്‍ മജീദ് എന്ന ബാപ്പുട്ടിക്കാണ് ഇരു തോളുകളിലും പൊള്ളലേറ്റത്.

കൊളത്തൂര്‍ | ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്‌കന് സൂര്യാതപമേറ്റു.
മലപ്പുറം കൊളത്തൂര്‍ കുറുപ്പത്താലില്‍ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂര്‍ മൂര്‍ക്കനാട് റോഡ് സ്വദേശി കൊട്ടാരപ്പറമ്പില്‍ കെ പി അബ്ദുല്‍ മജീദ് എന്ന ബാപ്പുട്ടിക്കാണ് ഇരു തോളുകളിലും പൊള്ളലേറ്റത്.
ഇന്നലെ ഉച്ചക്ക് മൂന്നോടെയാണ് സംഭവം. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ചൊറിച്ചില്‍ ഉണ്ടായ ഭാഗം പരിശോധിച്ചപ്പോഴാണ് പൊള്ളല്‍ ശ്രദ്ധയില്‍ പെട്ടത്.
---- facebook comment plugin here -----