Kerala
എക്‌സ് റേ എടുക്കുന്നതിനിടെ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
എക്‌സ് റേ എടുക്കുന്നതിനിടെ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകകയുമായിരുന്നു.
തിരുവനന്തപുരം | നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് തെങ്കാശി സ്വദേശി സത്യരാജ് ആണ് പിടിയിലായത്. ചികിത്സയ്ക്കായി എത്തിയ ഇയാള്‍ എക്‌സ് റേ എടുക്കുന്നതിനിടെ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----