Kerala
അരുണാചലില്‍ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവം; കൊലപാതകമാണോയെന്ന് സംശയിച്ച് പോലീസ്
രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം ഒരാള്‍ ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു.
കോട്ടയം | അരുണാചലിലെ ഇറ്റാനഗറില്‍ മലയാളി ദമ്പതികളും സുഹൃത്തും കൊല്ലപ്പെട്ട സംഭവം കൊലപാതകമാണോയെന്ന് കേരള പോലീസിന് സംശയം. രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം ഒരാള്‍ ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. മൂവരുടെയും കൈത്തണ്ട മുറിച്ച നിലയിലായിരുന്നു. മരിച്ച സ്ത്രീകളില്‍ ഒരാളുടെ കഴുത്തിലും മുറിവുണ്ട്.
കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂവരും കടുത്ത അന്ധവിശ്വാസികളാണെന്നും പോലീസ് പറയുന്നു. ഇവര്‍ ഉള്‍വലിഞ്ഞ സ്വഭാവമുള്ളവരാണ്. അധികമാരുമായും ഇടപെടാത്ത പ്രകൃതമാണ്. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ഇറ്റാനഗറില്‍ നടക്കും. ആര്യയുടെ ബന്ധുക്കളും വട്ടിയൂര്‍ക്കാവ് പോലീസും ഇറ്റാനഗറിലേക്കു പോകും.