Connect with us

Kerala

വയനാട്ടില്‍ കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷിച്ചു

തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിന്റെ കിണറ്റിലാണ് പുലി വീണത്.

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടില്‍ കിണറ്റിലകപ്പെട്ട പുള്ളിപ്പുലിയെ ശ്രമകരമായ ദൗത്യത്തിലൂടെ രക്ഷിച്ചു. നോർത്ത് വയനാട് ഡി എഫ് ഒയുടെ നേതൃത്വത്തിൽ വനപാലകരാണ് പുലിയെ രക്ഷപ്പെടുത്തിയത്. മുതുമലയിലെ വനംവകുപ്പ് സംഘവും സഹായത്തിന് എത്തിയിരുന്നു.

മയക്കുവെടിവെച്ച് പുലിയെ മയക്കിയ ശേഷം പുറത്തെത്തിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ മണിക്കൂറുകളോളം കിണറ്റിൽ കിടന്നതിനാൽ പുലിയുടെ ആരോഗ്യനില വഷളായിരുന്നു. ഈ സാഹചര്യത്തിൽ മയക്കുവെടി വെക്കുന്നത് പുലിയുടെ ജീവന് ഭീഷണിയാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് മയക്കുവെടി വെക്കാതെ പുലിയെ വലയിൽ കയറ്റി പുറത്തെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ പുലി പലപ്പോഴും അക്രമാസക്തനായെങ്കിലും വനപാലകർ ശ്രദ്ധയോടെ കാര്യങ്ങൾ നീക്കിയത് അപടകം ഒഴിവാക്കി.

രക്ഷപ്പെടുത്തിയ പുലിയെ ബത്തേരിയിലെ മൃഗ പരിപാലന കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ഇവിടെ വെച്ച് വിശദമായ വൈദ്യപരിശോധനക്ക് വിധേയമാക്കും. പുലിയുടെ ആരോഗ്യ സ്ഥിതി ഉറപ്പാക്കിയ ശേഷമായിരിക്കും കാട്ടിൽ വിടുക.

തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിന്റെ കിണറ്റിലാണ് പുലി വീണത്. രാവിലെ ആറ് മണിയോടെയാണ് പുലി കിണറ്റിൽ വീണ കാര്യം വീട്ടുകാർ അറിയുന്നത്. തുടർന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു.