Kerala
എ ജയതിലക് ചീഫ് സെക്രട്ടറിയാകും
2026 ജൂണ്‍ വരെയാണ് കാലാവധി.

തിരുവനന്തപുരം | എ ജയതിലക് ഐഎഎസ് അടുത്ത ചീഫ് സെക്രട്ടറിയാകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്് തീരുമാനം. ശാരദ മുരളീധരന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 2026 ജൂണ്‍ വരെയാണ് കാലാവധി.
1991 ബാച്ച് ഉദ്യോഗസ്ഥനും ധനവകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമാണ് ജയതിലക്.രാജസ്ഥാന്‍ സ്വദേശിയായ മനോജ് ജോഷി, മുന്‍പ് രണ്ട് തവണയും ചീഫ് സെക്രട്ടറിയാകാനുള്ള അവസരം വേണ്ടെന്നുവച്ചിരുന്നു. ഇതോടെയാണ് 1990 ബാച്ചിലെ വി വേണുവും പിന്നാലെ ശാരദയും ചീഫ് സെക്രട്ടറിമാരായത്.
---- facebook comment plugin here -----