Connect with us

Kerala

ബൈക്കില്‍ സഞ്ചരിക്കവെ റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റ വീട്ടമ്മ മരിച്ചു

ഭര്‍ത്താവുമൊത്ത് ബൈക്കില്‍ വരവെ എംജി റോഡിലെ കുഴിയില്‍ വീണാണ് ബേബി ആന്റണിക്ക് പരുക്കേറ്റത് .

Published

|

Last Updated

തൃശൂര്‍ |  ബൈക്കില്‍ സഞ്ചരിക്കവെ റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്ന വീട്ടമ്മ മരിച്ചു. ചിയ്യാരം സ്വദേശി ബേബി ആന്റണിയാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഭര്‍ത്താവുമൊത്ത് ബൈക്കില്‍ വരവെ എംജി റോഡിലെ കുഴിയില്‍ വീണാണ് ബേബി ആന്റണിക്ക് പരുക്കേറ്റത് . വീട്ടു സാധനങ്ങള്‍ വാങ്ങി മടങ്ങും വഴി ആയിരുന്നു അപകടം.

തലക്ക് ഗുരുതരമായി പരുക്കേറ്റ ബേബിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത്.

സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച ബേബി ആന്റണി. അപകടതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ എത്തി റോഡിലെ കുഴി മൂടിയിരുന്നു. തൃശ്ശൂര്‍ കോര്പറേഷനാണ് എംജി റോഡിലെ അറ്റകുറ്റപണിയുടെ ചുമതല.