FIRE
കണ്ണൂരിൽ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് പുലർച്ചെ തീപ്പിടിത്തം
തീപ്പിടിത്തം മനഃപൂർവമാണെന്ന സംശയം പോലീസിനുണ്ട്.

കണ്ണൂര്‍ | വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് പുലർച്ചെ തീപ്പിടിത്തമുണ്ടായി. പുലര്‍ച്ചെ മൂന്ന് മണിക്കുണ്ടായ തീപ്പിടിത്തം തളിപ്പറമ്പ് നിന്ന് അഗ്നിരക്ഷാസേനയെത്തി നാല് മണിയോടെ അണച്ചു. തീപ്പിടിത്തം മനഃപൂർവമാണെന്ന സംശയം പോലീസിനുണ്ട്.
കാപ്പ കേസ് പ്രതിയായ ചാണ്ടി ശമീം തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനിലെത്തി ബഹളംവെച്ചിരുന്നു. ഒരു ഉദ്യോഗസ്ഥനെ കൈയേറ്റവും ചെയ്തു. ഈ സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേര്‍ന്ന് തീയിട്ടതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട വിവിധ കേസുകളില്‍ പിടിച്ച മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയ്ക്കാണ് തീപിടിച്ചത്. കത്തിനശിച്ച വാഹനങ്ങളില്‍ ഒരെണ്ണം ചാണ്ടി ഷമീമിന്റേതാണ്.
---- facebook comment plugin here -----