Connect with us

Kannur

യുവതിയെ കുടുംബ സുഹൃത്ത് വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു

തേങ്ങ പൊതിക്കുന്ന പാര കൊണ്ട് തലക്ക് അടിക്കുകയും ചെയ്തു

Published

|

Last Updated

കണ്ണൂര്‍ | എടക്കാട് സ്വദേശിനിയെ കുടുംബ സുഹൃത്ത് വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഊര്‍പ്പഴശിക്കാവ് യു പി സ്‌കൂളിന് സമീപത്ത് താമസിക്കുന്ന സാബിറ(43)യെയാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇന്ന് രാവിലെ 6.30നാണ് സംഭവം.

സാബിറയുടെ കുടുംബ സുഹൃത്തും കൂത്തുപറമ്പ് സ്വദേശിയുമായ ഫയറൂസ് ആണ് അക്രമം നടത്തിയത്. കത്തി ഉപയോഗിച്ച് സാബിറയുടെ നെഞ്ചിലും വയറിലും വെട്ടിയ ശേഷം തേങ്ങ പൊതിക്കുന്ന പാര കൊണ്ട് തലക്ക് അടിക്കുകയും ചെയ്തു. സാരമായി പരുക്കേറ്റ സാബിറയെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൃത്യം ചെയ്തയുടനെ പ്രതി രക്ഷപ്പെട്ടു. നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്തില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. അക്രമം നടത്താനുള്ള കാരണമെന്തെന്ന് വ്യക്തമല്ലെന്നും പ്രതിയെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമെ വ്യക്തത വരുത്താന്‍ സാധിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. എടക്കാട് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്യാടന്‍, എസ്‌ ഐ. എന്‍ ദിജേഷ് എന്നിവരുടേ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

Latest