Connect with us

Ongoing News

ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്‌കൂള്‍ ഡ്രൈവര്‍ അറസ്റ്റില്‍

40 ശതമാനം ഭിന്നശേഷിക്കാരിയായ യുവതി തൊഴില്‍ പരിശീലനം നടത്തുന്ന സ്‌കൂളിലെ ഡ്രൈവറാണ് പ്രതി.

Published

|

Last Updated

പത്തനംതിട്ട | ഭിന്നശേഷിക്കാരിയായ യുവതിയെ ലെംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കുളനട കൈപ്പുഴ നോര്‍ത്ത് പോഴുകാട്ടില്‍ മേലേതില്‍ മോഹനന്‍ പിള്ള( 53)നെയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. 40 ശതമാനം ഭിന്നശേഷിക്കാരിയായ യുവതി തൊഴില്‍ പരിശീലനം നടത്തുന്ന സ്‌കൂളിലെ ഡ്രൈവറാണ് പ്രതി.

കഴിഞ്ഞമാസം 21ന് രാവിലെ 10.30നായിരുന്നു സംഭവം. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തില്‍ ചെന്നീര്‍ക്കരയില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ അന്വേഷണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ പോലീസ് ശേഖരിച്ചു.

എസ് ഐ. ശശികുമാര്‍, എ എസ് ഐ. വിനോദ്കുമാര്‍, എസ് സി പി ഒമാരായ ബിന്ദുലാല്‍, സുരേഷ്‌കുമാര്‍, വിപിന്‍ രാജ്, സി പി ഒമാരായ വി അനിത, അരുണ്‍ ധീരജ്, പ്രശോഭ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Latest