Kerala
അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലുള്ള അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം; കണ്ടെത്തലുമായി ഇ ഡി
അരവിന്ദാക്ഷന്റെ വിദേശ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ടും അന്വേഷണമുണ്ടാകും.

തൃശൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ പി ആര്‍ അരവിന്ദാക്ഷന്‍ കൂടുതല്‍ ക്രമക്കേടുകള്‍ നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ ബേങ്കിലുള്ള അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് ഇ ഡിയുടെ പുതിയ കണ്ടെത്തല്‍.
ഈ അക്കൗണ്ടിന്റെ നോമിനിയായി നല്‍കിയിട്ടുള്ളത് കേസിലെ മുഖ്യ പ്രതി സതീഷ് കുമാറിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ പേരാണെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.
അരവിന്ദാക്ഷന്റെ വിദേശ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ടും അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര ഏജന്‍സി വ്യക്തമാക്കി.
---- facebook comment plugin here -----