Kerala
ബാര്‍ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു
താമരശ്ശേരി ചുങ്കത്തുള്ള ബാറിലെ ജീവനക്കാരന്‍ ബിജുവിനാണ് കഴുത്തിന് കുത്തേറ്റത്.
കോഴിക്കോട് | താമരശ്ശേരിയില്‍ ബാര്‍ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. താമരശ്ശേരി ചുങ്കത്തുള്ള ബാറിലെ ജീവനക്കാരന്‍ ബിജുവിനാണ് കഴുത്തിന് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ ബാറിലെത്തിയ ഒരാള്‍ ബിജുവുമായി വഴക്കിട്ടു. തര്‍ക്കത്തിനിടെ ഇയാള്‍ ബിജുവിനെ ബാഗിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. അക്രമത്തിനു ശേഷം ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജുവിനെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
---- facebook comment plugin here -----