Connect with us

National

മുകേഷ് അംബാനിക്ക് വധഭീഷണി സന്ദേശം അയച്ച 19 കാരന്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നവംബര്‍ 8 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Published

|

Last Updated

മുംബൈ| റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയ ഒരാള്‍ അറസ്റ്റില്‍. തെലങ്കാന സ്വദേശിയായ 19 കാരനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞയാഴ്ച മൂന്ന് ഭീഷണി ഇ-മെയിലുകള്‍ അംബാനിക്ക് ലഭിച്ചിരുന്നു. ഓരോ തവണയും കോടികള്‍ ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.

സംഭവത്തില്‍ ഗണേഷ് രമേഷ് വനപര്‍ധിയെയാണ് മുംബൈ ഗാംദേവി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നവംബര്‍ 8 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

ഒക്ടോബര്‍ 28നാണ് അംബാനിക്ക് ആദ്യ ഇമെയില്‍ സന്ദേശം വന്നത്. ഒക്ടോബര്‍ 31നും നവംബര്‍ ഒന്നിനും ഇടയില്‍ രണ്ട് ഭീഷണി സന്ദേശങ്ങള്‍ കൂടി ലഭിച്ചു. ഷഹദാബ് ഖാന്‍ എന്ന് പരിചയപ്പെടുത്തിയാണ് സന്ദേശം അയച്ചിരിക്കുന്നത്. ആദ്യം അയച്ച ഇമെയിലില്‍ 20 കോടി നല്‍കിയില്ലെങ്കില്‍ മുകേഷ് അംബാനിയെ വധിക്കുമെന്നായിരുന്നു ഭീഷണി. പിന്നീടുള്ള ഇമെയിലുകളില്‍ 200 കോടിയും 400 കോടിയുമാണ് ആവശ്യപ്പെട്ടത്.