accident death
ബൈക്ക് പോസ്റ്റിലിടിച്ച് 19 കാരന് മരിച്ചു
പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം ഇന്ദ്രജിത് (19) ആണ് മരിച്ചത്
തിരുവനന്തപുരം | നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് 19 കാരന് മരിച്ചു. തിരുവനന്തപുരം പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്.
ഇന്നലെ രാത്രി 12 ന് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡി. കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മംഗലപുരം പോലീസ് കേസെടുത്തു.







