insect bite
പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന 13കാരി മരിച്ചു
ചെവിക്ക് പിന്നില്‍ ഏതോ പ്രാണി കുത്തിയതായി അംജിത വീട്ടില്‍ പറഞ്ഞിരുന്നു.

തിരുവല്ല | പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. എം ജി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി പെരിങ്ങര കോച്ചാരിമുക്കം പാണാറായില്‍ അനീഷ്- ശാന്തികൃഷ്ണ ദമ്പതികളുടെ മകള്‍ അംജിത പി അനീഷ് (13) ആണ് ചികിത്സയിലിരിക്കെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ മരിച്ചത്.
മാര്‍ച്ച് ഒന്നിന് വീടിനടുത്ത് മള്‍ബെറി ചെടിയില്‍ നിന്നും പഴം പറിക്കുന്നതിനിടെ ചെവിക്ക് പിന്നില്‍ ഏതോ പ്രാണി കുത്തിയതായി അംജിത വീട്ടില്‍ പറഞ്ഞിരുന്നു. ദേഹമാസകലം ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ട അംജിതയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഞ്ജന പി അനീഷ് സഹോദരിയാണ്.
---- facebook comment plugin here -----