Connect with us

Career Notification

ഇന്ത്യന്‍ പോസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 98,083 ഒഴിവുകള്‍; ഓണ്‍ലൈനായി അപേക്ഷിക്കാം

ആകെ ഒഴിവുകളില്‍ പോസ്റ്റ്മാന്‍ തസ്തികയിലേക്കുള്ളതിന്റെ എണ്ണം 59,099 ഉം മെയില്‍ ഗാര്‍ഡിന്റെത് 1,445 ഉം ആണ്. മള്‍ട്ടി ടാസ്‌കിംഗ് തസ്തികയിലേക്ക് 37,539 ഒഴിവുകളുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ പോസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിരവധി ജോലി ഒഴിവുകള്‍. പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ആകെ 98,083 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പോസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ ഒഴിവുകളില്‍ പോസ്റ്റ്മാന്‍ തസ്തികയിലേക്കുള്ളതിന്റെ എണ്ണം 59,099 ഉം മെയില്‍ ഗാര്‍ഡിന്റെത് 1,445 ഉം ആണ്. മള്‍ട്ടി ടാസ്‌കിംഗ് തസ്തികയിലേക്ക് 23 സര്‍ക്കിളുകളിലായി 37,539 ഒഴിവുകളുണ്ട്.

കേരളത്തില്‍ 2,930 പോസ്റ്റ്മാന്‍ ഒഴിവുകളാണുള്ളത്. പുറമെ 74 മെയില്‍ ഗാര്‍ഡിന്റെയും 1,424 എണ്ണം മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫിന്റെയും ഒഴിവുകളുണ്ട്. പത്താം ക്ലാസ്, പ്ലസ്ടു പാസായവര്‍ക്ക് പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 മുതല്‍ 32 വയസ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.

indiapost.gov.in എന്ന ഔദ്യോഗിക വെബ് പോര്‍ട്ടലില്‍ അപേക്ഷിക്കേണ്ട രീതി ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി തപാല്‍ വകുപ്പ് ഉടന്‍ പ്രഖ്യാപിക്കും.

 

---- facebook comment plugin here -----

Latest