Oman
ഒമാനില്‍ 98 ദിവസത്തെ പ്രസവാവധി; പിതൃത്വ അവധി ഏഴ് ദിവസം
രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഇനി മുതല്‍ എട്ട് മണിക്കൂറായിരിക്കും ജോലി സമയം.

മസ്‌കത്ത് | ജീവനക്കാരുടെയും തൊഴിലുടമകളുടെയും ക്ഷേമം മുന്‍നിര്‍ത്തി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍. ഒമാനികള്‍ക്കും പ്രവാസികള്‍ക്കും വേണ്ടിയുള്ള പരിരക്ഷകളും നിയമത്തിലുണ്ട്. തൊഴില്‍ സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തുന്നതുള്‍പ്പെടെ പുരുഷന്‍മാര്‍ക്ക് പിതൃത്വ അവധി വരെ ഉള്‍ക്കൊള്ളുന്നതാണ് പുതുക്കിയ തൊഴില്‍ നിയമം.
രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഇനി മുതല്‍ എട്ട് മണിക്കൂറായിരിക്കും ജോലി സമയം. സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടി 98 ദിവസം പ്രസവാവധി ലഭിക്കും. പുരുഷന്‍മാര്‍ക്ക് ഏഴ് ദിവസത്തെ പിതൃത്വ അവധിയും ലഭിക്കും.
---- facebook comment plugin here -----