National
രാജ്യത്ത് 906 പേര്‍ക്ക് കൂടി കൊവിഡ്
സജീവ കേസുകളുടെ എണ്ണം 10,179 ആയി കുറഞ്ഞിട്ടുണ്ട്.
ന്യൂഡല്‍ഹി| രാജ്യത്ത് 906 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ സജീവ കേസുകളുടെ എണ്ണം 10,179 ആയി കുറഞ്ഞിട്ടുണ്ട്. മരണസംഖ്യ 5,31,814 (5.31 ലക്ഷം) ആയി ഉയര്‍ന്നു. കേരളത്തില്‍ കൊവിഡ് ബാധിച്ച് ഏഴ് പേര്‍ മരണപ്പെട്ടു. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനവും പ്രതിവാര നിരക്ക് 0.90 ശതമാനവുമാണ്.
മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ദേശീയ കൊവിഡ് മുക്തി നിരക്ക് 98.79 ശതമാനമാണ്.







