Connect with us

Kerala

കൊച്ചു മകന്റെ മര്‍ദനമേറ്റ 88-കാരി മരിച്ചു

പയ്യന്നൂരില്‍ കണ്ടങ്കാളിയിലെ കാര്‍ത്ത്യായനിയാണ് മരിച്ചത്

Published

|

Last Updated

കണ്ണൂര്‍ | കൊച്ചു മകന്റെ മര്‍ദനമേറ്റ 88-കാരി മരിച്ചു. പയ്യന്നൂരില്‍ കണ്ടങ്കാളിയിലെ കാര്‍ത്ത്യായനിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കാര്‍ത്ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

കൊച്ചുമകന്‍ റിജുവാണ് കാര്‍ത്ത്യായനിയെ മര്‍ദിച്ചത്. റിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ത്ത്യായനിയുടെ മകളുടെ മകനാണ് റിജു. മകളുടെ വീട്ടിലാണ് കാര്‍ത്ത്യായനി താമസിച്ചിരുന്നത്. ഇവര്‍ ഇവിടെ താമസിക്കുന്നത് റിജുവിന് ഇഷ്ടമില്ലായിരുന്നു. മദ്യപിച്ചെത്തുന്ന റിജു ഇവരുമായി വഴക്കിടുന്നത് പതിവായിരുന്നു.

മെയ് 11ന് ഉച്ചക്ക് വീട്ടിലെത്തിയ റിജു കാര്‍ത്ത്യായനിയുടെ കൈ പിടിച്ചൊടിക്കുകയും തല ഭിത്തിയിലിടിക്കുകയും ചെയ്തു. തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഇവര്‍ ഗുരുതരാവസ്ഥയിലായി. ദിവസങ്ങളോളം അബോധാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

 

Latest