Kerala
ഏഴാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛനെതിരെ കേസ്
നിലവില്‍ രണ്ടാനച്ഛന്‍ വിദേശത്താണുള്ളത്

പത്തനംതിട്ട | ചിറ്റാറില്‍ ഏഴാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെതിരെ കേസെടുത്തു. നിലവില്‍ രണ്ടാനച്ഛന്‍ വിദേശത്താണുള്ളത്. 5 മാസം മുന്‍പ് നാട്ടിലെത്തിയ സമയത്ത് വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മുന്‍പും ഒരു തവണ ഇയാള്‍ ഉപദ്രവിച്ചതായി കുട്ടി മൊഴി നല്‍കി.
കഴിഞ്ഞ ദിവസം സ്‌ക്കൂളിലെ അദ്ധ്യാപികയോടാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്. അദ്ധ്യാപിക ചിറ്റാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് മാതാവിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ലൈഗിക പീഡനത്തിന് പുറമേ പൊക്‌സോ വകുപ്പുകള്‍ ചേര്‍ത്തും 45 കാരനായ രണ്ടാനച്ഛനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ചിറ്റാര്‍ പോലീസ് ഇയാളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----