National
75കാരിയുടെ മരണം; ദമ്പതികളും മകനും അറസ്റ്റില്‍
.വസ്തു വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ വീട് ഒഴിയാന്‍ വീട്ടുടമ അവരെ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു
മുബൈ| താനെയില്‍ 75 കാരിയായ സ്ത്രീയുടെ മരണത്തെ തുടര്‍ന്ന് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം, വീട്ടുടമസ്ഥനും ഭാര്യയ്ക്കും മകനുമെതിരെ കൊലപാതകക്കുറ്റത്തിനു പോലീസ് കേസെടുത്തു.വിധവയായിരുന്ന വഹീദാബി നൂര്‍മുഹമ്മദ് ഷെയ്ഖ് 1990 മുതല്‍ കല്യാണ്‍ ടൗണിലെ വീട്ടില്‍ തനിച്ചായിരുന്നു താമസം.വസ്തു വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ വീട് ഒഴിയാന്‍ വീട്ടുടമ അവരെ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍ യുവതി വീട് ഒഴിയാന്‍ വിസമ്മതിച്ചതായി യുവതിയുടെ ബന്ധു നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ബന്ധുവായ യുവതി 2022 മെയ് 13 ന് വാഹിതാ ബീവിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മെയ് 16 ന് അവര്‍ മരിച്ചുവെന്ന് സന്ദേശം ലഭിച്ചതായും ബന്ധു വ്യക്തമാക്കി.ഇവരുടെ മരണശേഷം വീട്ടുടമസ്ഥന്‍ പരാതിക്കാരിയില്‍ നിന്ന് വീടിന്റെ താക്കോല്‍ തട്ടിയെടുത്തു.ബന്ധുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതിക്കാരി സംശയിച്ചതിനാല്‍, അവര്‍ കോടതിയെ സമീപിച്ചു.ഇന്ത്യന്‍ ശിക്ഷാനിയമം 302 കൊലപാതകം, 201 കുറ്റകൃത്യത്തിന്റെ തെളിവുകള്‍ അപ്രത്യക്ഷമാകാന്‍ ഇടയാക്കല്‍, 120 ബി ക്രിമിനല്‍ ഗൂഢാലോചന എന്നിവ പ്രകാരം മൂന്ന് പേര്‍ക്കെതിരെ ബസാര്‍പേത്ത് പോലീസ് കേസ് രേഘപ്പെടുത്തി അറസ്റ്റ് ചെയ്തു