Connect with us

From the print

സിറാജ് ക്യാമ്പയിന്‍: ആവേശപൂര്‍വം പ്രവര്‍ത്തകര്‍

'നേരിന്റെ അക്ഷരവെളിച്ചം' എന്ന ശീര്‍ഷകത്തില്‍ ഈ മാസം ഒന്നിന് ആരംഭിച്ച് ഒക്ടോബര്‍ 31ന് അവസാനിക്കുന്ന ക്യാമ്പയിനില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആശാവഹമായ പ്രതികരണമാണ് ലഭിക്കുന്നത്.

Published

|

Last Updated

കണ്ണൂരിൽ സപീക്കർ എ എൻ ഷംസീർ സിറാജ് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുന്നു.

കോഴിക്കോട് | സിറാജ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യൂനിറ്റ് തലങ്ങളില്‍ ആവേശകരമായ തുടക്കം. ആദ്യഘട്ടമെന്ന നിലയില്‍ പുതിയ വാര്‍ഷിക വരിക്കാരെ ചേര്‍ത്ത് നിരവധി യൂനിറ്റുകള്‍ നേരത്തേ തന്നെ അപ്ലോഡിംഗ് ആരംഭിച്ചു. കൂടുതല്‍ വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്നവര്‍ക്ക് സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പ്രത്യേകം സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതോടെ യൂനിറ്റുകള്‍ മാത്സര്യബുദ്ധിയോടെയാണ് പുതിയ വരിക്കാരെ ചേര്‍ക്കുന്നത്.

‘നേരിന്റെ അക്ഷരവെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ ഈ മാസം ഒന്നിന് ആരംഭിച്ച് ഒക്ടോബര്‍ 31ന് അവസാനിക്കുന്ന ക്യാമ്പയിനില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആശാവഹമായ പ്രതികരണമാണ് ലഭിക്കുന്നത്. ഒക്ടോബര്‍ മൂന്നിന് ആഘോഷിക്കുന്ന ‘സിറാജ് ഡേ’ ആവേശകരമാക്കുന്നതിന് യൂനിറ്റുകളില്‍ വിപുലമായ ഒരുക്കം നടന്നുവരുന്നു. വിവിധ തലങ്ങളിലുള്ള സംഘടനാ നേതാക്കളും താഴേത്തട്ടിലെ പ്രവര്‍ത്തകരും ഒരേ മനസ്സോടെ പ്രസ്ഥാനത്തിന്റെ ജ്വാല കൂടുതല്‍ തിളക്കത്തോടെ പ്രകാശിപ്പിക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള പ്രചാരണ രീതികളും ആവിഷ്്കരിച്ചുവരുന്നു. സമസ്ത സെന്റിനറി, കേരള യാത്രാ പദ്ധതികള്‍ക്കിടെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ചരിത്ര സംഭവമാക്കാന്‍ പ്രവര്‍ത്തകര്‍ പതിവില്‍ കവിഞ്ഞ ആവേശത്തിലാണ്. അത്യാകര്‍ഷക സ്‌കീമുകളും ഓഫറുകളും പ്രഖ്യാപിച്ച് സാധാരണക്കാര്‍ക്ക് പ്രാപ്യമായ പദ്ധതികളാണ് ഇത്തവണത്തെ ക്യാമ്പയിനിലുള്ളത്.

ക്യാമ്പയിന്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ നേതാക്കള്‍ സോണുകളിലും സര്‍ക്കിളുകളിലും പര്യടനം പൂര്‍ത്തിയാക്കി. പ്രചാരണ രീതികളെ കുറിച്ചും ഓണ്‍ലൈന്‍ അപ്ലോഡിംഗ് സംബന്ധമായും വിശദമായ മാര്‍ഗരേഖ ഇതിനകം സര്‍ക്കിള്‍ തലങ്ങളില്‍ വിതരണം ചെയ്തു.

സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി ചെയര്‍മാനും എസ് ശറഫുദ്ദീന്‍ ജനറല്‍ കണ്‍വീനറുമായ സിറാജ് പ്രമോഷന്‍ കൗണ്‍സിലാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 

Latest