Kerala
വെള്ളാര്‍മല സ്‌കൂള്‍ അതേ പേരില്‍ പുനര്‍നിര്‍മ്മിക്കും: മന്ത്രി
ദുരിതബാധിതരായ കുട്ടികളെ തിരികെ സ്‌കൂളുകളിലെത്തിക്കാന്‍ നടപടി സ്വീകരിക്കും. മുണ്ടക്കൈ സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കാന്‍ നടന്‍ മോഹന്‍ലാല്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.

കല്‍പ്പറ്റ | വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ അതേ പേരില്‍ പുനര്‍നിര്‍മ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ദുരിതബാധിതരായ കുട്ടികളെ തിരികെ സ്‌കൂളുകളിലെത്തിക്കാന്‍ നടപടി സ്വീകരിക്കും.
മുണ്ടക്കൈ സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കാന്‍ നടന്‍ മോഹന്‍ലാല്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പ് മാറ്റുന്ന മുറയ്ക്ക് മേപ്പാടി വി എച്ച് എസ് എസില്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കും. വെള്ളാര്‍മല സ്‌കൂള്‍ സന്ദര്‍ശിച്ച് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
---- facebook comment plugin here -----