Connect with us

Career Notification

ഓർഡനൻസ് ഫാക്ടറികളിൽ 5,395 ട്രേഡ് അപ്രന്റിസ് ഒഴിവ്

ഐ ടി ഐക്കാർക്ക് 3,508, ഐ ടി ഐ യോഗ്യത ഇല്ലാത്തവർക്ക് 1,887 വീതമാണ് ഒഴിവ്.

Published

|

Last Updated

യന്ത്ര ഇന്ത്യ ലിമിറ്റഡിന് കീഴിലെ ഓർഡനൻസ് ഫാക്ടറികളിൽ ട്രേഡ് അപ്രന്റിസ് ഒഴിവ്. 5,395 ഒഴിവാണ് പ്രതീക്ഷിക്കുന്നത്. ഐ ടി ഐ യോഗ്യതക്കാർക്ക് 3,508, ഐ ടി ഐ യോഗ്യത ഇല്ലാത്തവർക്ക് 1,887 വീതമാണ് ഒഴിവ്.

ചണ്ഡീഗഢ്, മധ്യപ്രദേശ്, മഹാരാഷട്ര, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ ഓർഡിനൻസ് ഫാക്ടറികളിലാണ് അവസരം.  മാർച്ച് 28നകം അപേക്ഷിക്കണം.

ട്രേഡുകൾ- മെഷിനിസ്റ്റ്, ഫിറ്റർ, ടർണർ, വെൽഡർ, പെയിന്റർ, കാർപെന്റർ, ഇലക്ട്രീഷ്യൻ, മേസൺ, ഇലക്ട്രോപ്ലേറ്റർ, മെക്കാനിക്, ഫൗൺട്രിമാൻ, റഫ്രിജറേഷൻ എയർ കണ്ടീഷനിംഗ്, ടൂൾ ആൻഡ് ഡൈ മേക്കർ, ബോയ്‌ലർ അറ്റൻഡന്റ്.

നോൺ- ഐ ടി ഐ അപ്രന്റിസ്- 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ്, തത്തുല്യം. കണക്കിനും സയൻസിനും 40 ശതമാനം മാർക്ക് വേണം. 6,000 രൂപ സ്റ്റൈപൻഡ്.

ഐ ടി ഐ അപ്രന്റിസ്- എൻ സി വി ടി, എസ് സി വി ടി അംഗീകൃത ഐ ടി ഐ യോഗ്യത, 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ്, തത്തുല്യം, 7,000 രൂപ സ്റ്റൈപൻഡ്.
പ്രായം- 2023 മാർച്ച് 28ന് 25-24. എസ് സി എസ് ടിക്ക് അഞ്ച് വർഷവും ഒ ബി സിക്ക് മൂന്ന് വർഷവും ഇളവ്. വവിരങ്ങൾക്ക് https://www.yantraindia.co.in

Latest