Connect with us

Career Education

കേന്ദ്ര സ്‌കൂള്‍ അധ്യാപക നിയമനത്തിനുള്ള 'സിടെറ്റ്' യോഗ്യതാ പരീക്ഷ ഡിസംബര്‍ 16 മുതല്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സ്‌കൂള്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ ‘സിടെറ്റ്’ ഡിസംബര്‍ 16 മുതല്‍ ജനുവരി 13 വരെ നടക്കും. ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയാണിത്. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകളിലെയും അധ്യാപക നിയമനത്തിനായി സി ബി എസ് ഇ ആണ് ഈ പരീക്ഷ നടത്തുന്നത്. http://ctet.nic.in എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 19വരെ അപേക്ഷിക്കാം. ഫീസ് അടയ്ക്കാനുള്ള സമയം ഒക്ടോബര്‍ 20 വൈകിട്ട് 3.30 വരെയാണ്. പരീക്ഷാഫലം 2022 ഫെബ്രുവരി 15ന് പ്രസിദ്ധീകരിക്കും.

പരീക്ഷയില്‍ 60 ശതമാനമെങ്കിലും മാര്‍ക്കുള്ളവര്‍ക്ക് സിടെറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് പരീക്ഷ നടക്കുക. ഭാഷാ വിഭാഗത്തില്‍ മലയാളം ഉള്‍പ്പെടെ 20 ഭാഷകളുണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ലക്ഷദ്വീപിലെ കവരത്തി തുടങ്ങിയ സ്ഥലങ്ങളില്‍ അടക്കം രാജ്യത്ത് 318 പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാവുക. കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ടെറ്റ് പരിശീലിക്കാന്‍ കേരളത്തില്‍ 14 ജില്ലകളിലുമുള്ള കേന്ദ്രങ്ങള്‍ ഉണ്ട്. ഈ കേന്ദ്രങ്ങളുടെ വിവരവും പരീക്ഷയുടെ സിലബസും വെബ്‌സൈറ്റിലുണ്ട്. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളിലെ നിയമനങ്ങള്‍ക്ക് അടക്കം സിടെറ്റ് പരിഗണിക്കും.

 

Latest