Connect with us

National

ഗ്രാമീണ മേഖലയെ ശാക്തീകരിക്കാന്‍ 4,800 കോടി രൂപ വിനിയോഗിക്കും: കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനം.

Published

|

Last Updated

ന്യൂഡല്‍ഹി| അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രമന്ത്രിസഭ യോഗ തീരുമാനം. കാര്‍ഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളെ ലക്ഷ്യമിട്ടാണ് പദ്ധതി. രാജ്യത്തെ സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

ഗ്രാമീണ മേഖലയെ കൂടുതല്‍ ശാക്തീകരിക്കാന്‍ 4,800 കോടി രൂപ വിനിയോഗിക്കുന്ന വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന് മന്ത്രിസഭ അനുമതി നല്‍കി. ഈ സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 വരെയാണ് പദ്ധതി കാലയളവ്. ഇതില്‍ 2500 കോടി രൂപ റോഡ് നിര്‍മാണത്തിനാണ് ചെലവഴിക്കുകയെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest