Connect with us

Malappuram

മുപ്പതാമത് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് മലപ്പുറത്ത്

പരിപാടിയുടെ നടത്തിപ്പിനായി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

Published

|

Last Updated

മലപ്പുറം |  എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് മുപ്പതാമത് എഡിഷന്‍ ജൂലൈ 21, 22,23 തിയ്യതികളില്‍ മലപ്പുറത്ത് നടക്കും. മൂന്നാംപടി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഖ്യാപന സമ്മേളനം കേരള വഖഫ് ബോര്‍ഡ് മെമ്പര്‍ പ്രൊഫ.കെ എം എ റഹീം ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ സാഹിത്യോത്സവ് തിയ്യതി പ്രഖ്യാപനവും, സോണ്‍ പ്രസിഡന്റ് സുബൈര്‍ കോഡൂര്‍ സ്വാഗത സംഘം പ്രഖ്യാപനവും നിര്‍വ്വഹിച്ചു.
ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ തലങ്ങളില്‍ മത്സരിച്ച് വിജയിച്ച രണ്ടായിരത്തോളം പ്രതിഭകള്‍ നൂറ്റി അറുപത്തി അഞ്ച് ഇനങ്ങളില്‍ വിവിധ കാറ്റഗറികളിലായി മാറ്റുരക്കും.
പ്രഖ്യാപന സമ്മേളനത്തില്‍ അബ്ദുറഹീം കരുവള്ളി, എസ് വൈ എസ് ജില്ലാ സെക്രട്ടറി മുജീബുറഹ്മാന്‍ വടക്കേമണ്ണ, എം ദുല്‍ഫുഖാറലി സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സി കെ എം ശാഫി സഖാഫി, ജന.സെക്രട്ടറി കെ പി മുഹമ്മദ് അനസ്, ഇര്‍ഫാന്‍ സഖാഫി മേല്‍മുറി പ്രസംഗിച്ചു.
പരിപാടിയുടെ നടത്തിപ്പിനായി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
ഭാരവാഹികള്‍:
ഇബ്റാഹീം ബാഖവി മേല്‍മുറി (ചെയര്‍മാന്‍), അബ്ദുറഹീം കരുവള്ളി, മുജീബുറഹ്മാന്‍ വടക്കേമണ്ണ, നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍, സിദ്ദീഖ് മുസ്്ലിയാര്‍ മക്കരപ്പറമ്പ്, പി സുബൈര്‍ (വൈസ് ചെയര്‍മാന്‍), എം ദുല്‍ഫുഖാറലി സഖാഫി (ജ.കണ്‍വീനര്‍), ബദ്റുദ്ദീന്‍ കോഡൂര്‍, അഹ്മദലി വരിക്കോട്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബ്ദുന്നാസര്‍ വടക്കേമണ്ണ, ഷബീറലി അഹ്സനി (ജോ.കണ്‍വീനര്‍), സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട് (ട്രഷറര്‍) സി ഇര്‍ഫാന്‍സഖാഫി മേല്‍മുറി (കോ.ഓര്‍ഡിനേറ്റര്‍)

 

Latest