Malappuram
'കുമ്പിളിൽ കരുതാം കുന്നോളം സ്നേഹം'; ദാഹജലം സഹജീവികൾക്ക് പകുത്തുനൽകി മഴവിൽ സംഘം
മലപ്പുറം വെസ്റ്റ് ജില്ലയിൽ അരലക്ഷം പ്രവർത്തകർ തണ്ണീർ കുമ്പിൾ സ്ഥാപിക്കും

കോട്ടക്കൽ | നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ ഏപ്രിൽ 29നു കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ മുന്നോടിയായി മഴവിൽ സംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ ദാഹജലം സഹജീവികൾക്കു കൂടി പകുത്തു നൽകി. വീട്ടുവളപ്പിലും സ്കൂൾ പരിസരത്തുമാണ് കുമ്പിളിൽ കരുതാം കുന്നോളം സ്നേഹം എന്ന ശീർഷകത്തിൽ മഴവിൽ സംഘക്കാർ തണ്ണീർകുമ്പിളുകൾ സ്ഥാപിക്കുന്നത്.
വീട്ടുവളപ്പിൽ തണ്ണീർക്കുമ്പിൾ സ്ഥാപിച്ച് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം നിർവഹിച്ചു.
വരും ദിവസങ്ങളിലായി ജില്ലയിലെ 859 യൂണിറ്റുകളിലെ അരലക്ഷം പ്രവർത്തകർ മലപ്പുറം വെസ്റ്റ് ജില്ലയിൽ സ്വന്തം വീടുകളിലും സ്ഥാപനങ്ങളിലും തണ്ണീർ കുമ്പിൾ സ്ഥാപിക്കും.
---- facebook comment plugin here -----