Connect with us

Kerala

'ചോറിലെ ഒരു കറുത്ത വറ്റ് മാത്രം ചൂണ്ടിക്കാട്ടി ആകെ മോശം എന്ന് പറയാനാകില്ല, അതെടുത്തു കളയുകയാണ് വേണ്ടത്'

കരുവന്നൂര്‍ തട്ടിപ്പിനെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. വഴിവിട്ട് സഞ്ചരിച്ചവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ നീക്കം തുടങ്ങിയിട്ട് കാലം കുറെയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നട്ടെല്ലാണ് സഹകരണ ബേങ്കുകള്‍. രണ്ട് ശതമാനത്തില്‍ താഴെ മാത്രം സ്ഥാപനങ്ങളിലാണ് ക്രമക്കേടുള്ളത്. 98.5 ശതമാനം സഹകരണ സ്ഥാപനങ്ങളും കുറ്റമറ്റതാണ്. ചോറിലെ ഒരു കറുത്ത വറ്റ് മാത്രം ചൂണ്ടിക്കാട്ടി ആകെ മോശം എന്ന് പറയാനാകില്ല. അതെടുത്തു കളയുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരുവന്നൂര്‍ തട്ടിപ്പിനെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. വഴിവിട്ട് സഞ്ചരിച്ചവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ക്രമക്കേട് കണ്ടെത്തിയത് കേന്ദ്ര ഏജന്‍സിയല്ല. രാഷ്ട്രീയ ലക്ഷ്യമിട്ടാണ് കേന്ദ്ര ഏജന്‍സി വേട്ടയാടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡിയുടെ രംഗപ്രവേശമുണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Latest