Kerala
'പിണറായിയെ അടിച്ചിടാന്‍ ഒരാള്‍ മാത്രമേ ഉള്ളൂ'; കെ സുധാകരനെ അനുകൂലിച്ച് പാലക്കാട്ട് പോസ്റ്ററുകള്‍
കോണ്‍ഗ്രസ്സ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്ററുകള്‍

പാലക്കാട് | കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ പിന്തുണച്ച് പാലക്കാട് ഡി സി സി ഓഫീസ് പരിസരത്ത് പോസ്റ്ററുകള്‍. പ്രസിഡന്റ് സ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന അഭ്യഹം നിലനില്‍ക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ എല്‍ ഡി എഫ് ഏജന്റുമാരാണെന്നും പിണറായിയെ അടിച്ചിടാന്‍ ഒരാള്‍ മാത്രമേ ഉള്ളൂ, അത് കെ സുധാകരനാണെന്നുമുള്‍പ്പടെയുള്ള വാചകങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.
കോണ്‍ഗ്രസ്സ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്ററുകള്‍. കെ സുധാകരന്‍ ഇല്ലെങ്കില്‍ സി പി എം മേഞ്ഞ് നടക്കും. കെ സുധാകരനെ മാറ്റിയാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും വരും. അത് വേണോ?, കേരളത്തിലെ കോണ്‍ഗ്രസ്സുകാരുടെ അഭിമാനം വീണ്ടെടുത്തത് കെ സുധാകരന്‍’ എന്നിങ്ങനെ പോസ്റ്ററില്‍ പറയുന്നുണ്ട്.
---- facebook comment plugin here -----