seminar
'കാലങ്ങളെ ഭേദിച്ച തിരുനബി(സ്വ)': എസ് വൈ എസ് സെമിനാർ നാളെ
തിരുനബി(സ്വ)യുടെ വ്യക്തിത്വത്തിനും പ്രവാചകത്വത്തിനുമെതിരെ ഉയരുന്ന വിമർശനങ്ങളിലെ അസാംഗത്യം സെമിനാറിൽ വിശദമാക്കും.

കോട്ടക്കൽ | മീലാദ് കാമ്പയിന്റെ ഭാഗമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി, ‘കാലങ്ങളെ ഭേദിച്ച തിരുനബി’ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഞായർ ഉച്ചക്ക് രണ്ട് മുതൽ കോട്ടക്കൽ ബൂൺ ഇൻ ഓഡിറ്റോറിയത്തിൽ. തിരുനബി(സ്വ)യുടെ വ്യക്തിത്വത്തിനും പ്രവാചകത്വത്തിനുമെതിരെ ഉയരുന്ന വിമർശനങ്ങളിലെ അസാംഗത്യം സെമിനാറിൽ വിശദമാക്കും. ബഹുസ്വരത, രാഷ്ട്രനിർമാണം, പരിസ്ഥിതി പാഠങ്ങൾ, യുദ്ധം തുടങ്ങി ഇസ്‌ലാം വിമർശകർക്ക് കൃത്യമായ നിലപാടുകളില്ലാത്ത വിഷയങ്ങളിൽ തിരുനബി(സ്വ)യുടെ അധ്യാപനങ്ങളെ അപഗ്രഥിക്കും.
സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ത്വാഹാ സഖാഫിയുടെ അധ്യക്ഷതയിൽ സുലൈമാൻ സഖാഫി മാളിയേക്കൽ ഉദ്ഘാടനം ചെയ്യും. ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ചേറൂർ അബ്ദുല്ല മുസ്‌ലിയാർ, ഡോ.ഇ എൻ അബ്ദുല്ലത്വീഫ്, റഹ്മത്തുല്ലാഹ് സഖാഫി എളമരം, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി, ഡോ.ഫൈസൽ അഹ്‌സനി രണ്ടത്താണി, ഡോ.ഫൈസൽ അഹ്‌സനി ഉളിയിൽ, ഡോ.ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.