Connect with us

Kerala

'മതന്യൂനപക്ഷത്തിലെ ചില പ്രധാനികളെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു'; പാംപ്ലാനിക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി

സംഘപരിവാറിന് അവസരവാദികളെ സുഖിപ്പിക്കാനാകും

Published

|

Last Updated

കണ്ണൂര്‍ |  തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന് അവസരവാദികളെ സുഖിപ്പിക്കാനാകും .മതന്യൂനപക്ഷത്തില്‍പ്പെട്ട ചില പ്രധാനികളെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും വോട്ട് വാങ്ങാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. എന്നാല്‍ സംഘപരിവാറിനെ കേരളം അടുപ്പിക്കില്ല.മതന്യൂനപക്ഷങ്ങളോട് പൊരുത്തപ്പെടാനും മതനിരപേക്ഷത അംഗീകരിക്കാനും ആര്‍ എസ് എസ് തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പൊതുവികാരം മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്നാണ്. ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താന്‍ പറ്റുമല്ലോ. കേരളത്തിന്റെ പൊതുവികാരം മതനിരപേക്ഷതയെ സംരക്ഷിക്കുക എന്നതുതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും എതിര്‍ക്കപ്പെടേണ്ടതാണെന്ന നിലപാടാണ് കേരളത്തിന്റെതെന്നും മുഖ്യമന്ത്രി പറഞ്ഞു

എ കെ ജി ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.