Kerala
മലപ്പുറത്തെ നിപ: സമ്പര്‍ക്കപ്പട്ടികയിലെ രണ്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്
നിപ സ്ഥിരീകരിച്ച നാല്‍പത്തിരണ്ടുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു.

മലപ്പുറം| മലപ്പുറം വളാഞ്ചേരിയിലെ നിപ സ്ഥിരീകരിച്ച രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. വളാഞ്ചേരി സ്വദേശിയായ നാല്‍പത്തിരണ്ടുകാരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. അതിനിടെ സമ്പര്‍ക്കപ്പട്ടികയിലെ രണ്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി.
40 പേര്‍ കൂടി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്തോടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 152 ആയി. ഇതില്‍ 62 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. അതേസമയം വളാഞ്ചേരിയിലെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുകയാണ്.
---- facebook comment plugin here -----