Kerala
പി ജെ ജോസഫ് ഇല്ലാതെ കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടിക; എട്ട് മണ്ഡലങ്ങളില്‍ പ്രഖ്യാപനം
തൊടുപുഴയില്‍ ജോസഫിന് പകരം മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കും.
തൊടുപുഴ | പി ജെ ജോസഫ് ഇല്ലാതെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടിക. എട്ട് സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് പ്രഖ്യാപിച്ചത്. തൊടുപുഴയില്‍ ജോസഫിന് പകരം മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കും.
50 വര്‍ഷത്തോളം നീണ്ട തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നാണ് പി ജെ ജോസഫ് പിന്‍വാങ്ങുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് ജോസഫ് പറയുന്നത്. എന്നാല്‍, പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്ന് ജോസഫ് പ്രതികരിച്ചു.
കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടിക:
1. തൊടുപുഴ- അപു ജോണ്‍ ജോസഫ്
2. കോതമംഗലം- ഷിബു തെക്കുംപുറം
3. ഇരിങ്ങാലക്കുട- തോമസ് ഉണ്ണിയാടന്‍
4. കടുത്തുരുത്തി- മോന്‍സ് ജോസഫ്
5. ചങ്ങനാശ്ശേരി- വിനു ജോബ്
6. തിരുവല്ല- വര്‍ഗീസ് മാമന്‍
7. കുട്ടനാട്- റെജി ചെറിയാന്‍
8. കാഞ്ഞങ്ങാട്-ഷൈജി ഓട്ടപ്പള്ളിയില്‍



