Connect with us

National

അതിര്‍ത്തിയിലെ ജനജീവിതം സാധാരണ നിലയിലേക്ക്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ ഇന്ത്യക്ക് കടുത്ത പ്രതിഷേധമുണ്ട്.

Published

|

Last Updated

ശ്രീനഗര്‍| ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടി നിര്‍ത്തല്‍ ധാരണയായതോടെ അതിര്‍ത്തിയില്‍ അടക്കം താല്‍കാലികമായി അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ ഇന്ത്യക്ക് കടുത്ത പ്രതിഷേധമുണ്ട്. ഈ പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലകളില്‍ ശക്തമായ സുരക്ഷ തുടരുകയാണ്.

അതിനിടെ വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് തുറന്ന ജമ്മു വിമാനത്താവളം രാത്രിയോടെ അടച്ചു. ഇന്‍ഡി ഗോ, എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കി.ആറ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.ഇന്നലെ രാത്രിയില്‍ ജമ്മുവിന്റെ അതിര്‍ത്തി മേഖലകളായ ജമ്മു, സാംബ, കത്വവ, പഠാന്‍ കോട്ട് എന്നിവിടങ്ങളിലായിരുന്നു പാക് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.എന്നാല്‍ ഡ്രോണുകള്‍ ഒന്നും തന്നെ അതിര്‍ത്തി കടന്നിട്ടില്ലെന്നും അതിര്‍ത്തി നിലവില്‍ ശാന്തമെന്നും കരസേന ഒദ്യോഗികമായി അറിയിച്ചു.

ജമ്മു, അമൃത്സര്‍, ചണ്ഡീഗഢ്, ലേ, ശ്രീനഗര്‍, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ജമ്മു, ലേ, ജോധ്പുര്‍, അമൃത്സര്‍, ബുജ്, ജാംനഗര്‍, ചണ്ഡീഗഢ്, രാജ്കോട്ട് സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യയും അറിയിച്ചു.യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങള്‍ റദ്ദാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

 

 

---- facebook comment plugin here -----

Latest