Connect with us

Kerala

ഇവിടെ നടക്കുന്നത് 'ഓപറേഷന്‍ സുധാകര്‍'; സുധാകരനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍

ആന്റോ ആന്റണി പത്തനംതിട്ടയില്‍ ഒരു കോണ്‍ഗ്രസ്സുകാരനെ പോലും ജയിപ്പിക്കാന്‍ കഴിയാത്തയാള്‍

Published

|

Last Updated

ആലപ്പുഴ | രാജ്യാതിര്‍ത്തിയില്‍ ‘ഓപറേഷന്‍ സിന്ദൂര്‍’ നടക്കുമ്പോള്‍ ഇവിടെ ‘ഓപറേഷന്‍ സുധാകര്‍’ നടത്തുകയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുതിയ അധ്യക്ഷനായി നേതൃത്വം പരിഗണിച്ചേക്കാവുന്ന ആന്റോ ആന്റണി എം പി സ്വന്തം മണ്ഡലമായ പത്തനംതിട്ടയില്‍ ഒരു കോണ്‍ഗ്രസ്സുകാരനെ പോലും ജയിപ്പിക്കാന്‍ കഴിയാത്ത ആളാണെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.

കെ സുധാകരനെ ഇപ്പോള്‍ മാറ്റുന്നതിന്റെ താത്പര്യം എന്താണെന്നാണ് അറിയേണ്ടത്. ജനങ്ങളില്‍ നിന്ന് നല്ല ഭൂരിപക്ഷത്തില്‍ പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനം സ്വീകരിച്ച കരുത്തനായ നേതാവാണ് കെ സുധാകരനെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നേതൃമാറ്റം ഉടന്‍ ഉണ്ടാകുമെന്ന റിപോര്‍ട്ടുകള്‍ക്കിടെ കെ സുധാകരനെ അനുകൂലിച്ച് വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ന് തൃശൂര്‍ ജില്ലയിലും പോസ്റ്ററുകള്‍ പതിച്ചു. ‘കോണ്‍ഗ്രസ്സിനെ നയിക്കാന്‍ കേരളത്തില്‍ കെ സുധാകരന്‍’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. തൃശൂര്‍ കലക്ടറേറ്റ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം കെ പി സി സി ഓഫീസിന് മുന്നിലും സുധാകരനെ അനുകൂലിച്ച് ഫ്ളക്സ് ബോര്‍ഡ് വെച്ചിരുന്നു.

Latest