National
'ഓ മിത്രോം ഒമിക്രോണിനേക്കാള്‍ അപകടകാരി '; മോദിയെ പരിഹസിച്ച് തരൂര്‍
ഈ വൈറസിന് മിതമായ വകഭേദങ്ങളില്ല

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മിത്രോം’ അഭിസംബോധനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഓ മിത്രോം ഒമിക്രോണിനെക്കാള്‍ ഏറെ അപകടകരമാണെന്ന് തരൂര്‍ പരിഹസിച്ചത്.
ഒമിക്രോണിനേക്കാള്‍ വളരെയധികം അപകടകരമാണ് ഓ മിത്രോം. ധ്രൂവീകരണം വര്‍ധിപ്പിക്കുന്നതിനും, വിദ്വേഷവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നതിനും ഭരണഘടനക്കെതിരായ വഞ്ചനാപരമായ ആക്രമണങ്ങള്‍ നടത്തുന്നതിനും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിനും ഈ രണ്ടാമത്തെ വാക്ക് ഉപയോഗിക്കുന്നു. അതിന്റെ അനന്തരഫലങ്ങളാണ് നമ്മള്‍ ഓരോ ദിവസവും അനുഭവിക്കുന്നത്. ഈ വൈറസിന് മിതമായ വകഭേദങ്ങളില്ല- തരൂര്‍ ട്വീറ്റ് ചെയ്തു.
Far more dangerous than #Omicron is “O Mitron”! We are measuring the consequences of the latter every day in increased polarisation, promotion of hatred & bigotry, insidious assaults on the Constitution & the weakening of our democracy. There is no “milder variant” of this virus.
— Shashi Tharoor (@ShashiTharoor) January 31, 2022
രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗങ്ങളിലാണ് മോദി ഓ മിത്രോം അഭിസംബോധന നടത്താറുള്ളത്.